പോസിറ്റീവ് മിഷന്‍ ഉദ്ഘാടനം ചെയ്തു

0

സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന പോസിറ്റീവ് മിഷന്‍ 2022-23ല്‍ നഗരസഭതല ഉദ്ഘാടനം സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ പി എസ് ലിഷ, ടോം ജോസ്, ഷാമില ജുനൈസ്, സാലി പൗലോസ്, കൗണ്‍സിലര്‍മാര്‍, എഇഒ, പി ടി എ ഭാരവാഹികള്‍ അധ്യാപകര്‍, കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറി കൃഷിചെയ്യുക, തരിശുഭൂമി കൃഷിയടമാക്കല്‍, കൃഷിസംബന്ധമായ പഠന സംഗമങ്ങള്‍, ഫ്ളവര്‍- ഫ്രൂട്സ്, ഗ്രീന്‍ ക്യാമ്പസ് എന്ന പദ്ധതികളാണ് പോസിറ്റീവ് മിഷന്‍ ലക്ഷ്യംവെക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!