മരിയനാട് ഭൂസമരം ആദിവാസികളുടെ ദൂരഹിത പ്രശ്‌നം പരിഹരിക്കണമെന്ന് ആദിവാസി ഐക്യവേദി

0

ജില്ലയിലെ ഭൂരഹിതരായ ആദിവാസികള്‍ അന്തിയുറങ്ങാന്‍ പോലും വീടില്ലാതെ അലയുമ്പോള്‍ ‘ആദിവാസി പുനരധിവാസത്തിന് മാറ്റിവെച്ച ഭൂമി’ എന്ന് എഴുതിയ ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ, എസ്റ്റേറ്റ് ആദിവാസികള്‍ക്ക് പതിച്ചു നല്‍കാന്‍ വനം വകുപ്പോ സര്‍ക്കാരോ നടപടിയെടുത്തില്ലെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട പാമ്പ്ര മരിയനാടില്‍ വനം വികസന കോര്‍പറേഷന്റെ അധീനതയിലായിരുന്ന കാപ്പിത്തോട്ടത്തില്‍ ഭൂസമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ എണ്ണം അഞ്ഞൂറിനു മുകളിലായി. സമീപ ദിവസങ്ങളിലായി നിരവധി കുടിലുകളാണ് തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത്. കൃഷിക്കും വാസത്തിനും യോജിച്ച ഭൂമിക്കായി കാത്തിരുന്നു മടുത്ത ആദിവാസി കുടുംബങ്ങളാണ് മരിയനാടില്‍ കാറ്റും മഴയും ഉള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങളുമായി പോരാടിച്ച് സമരം ചെയ്യുന്നത്.കാട്ടത്തറ, പുല്‍പ്പള്ളി, പനമരം, പൂതാടി, നെന്‍മേനി, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലും മാനന്തവാടി, ബത്തേരി മുനിസിപ്പാലിറ്റികളിലുംനിന്നുള്ള ആദിവാസി കുടുംബങ്ങളാണ് മരിയനാട് എസ്റ്റേറ്റില്‍ ഭൂസമരം ചെയ്യുന്നതെന്നു ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂര്‍, സെക്രട്ടറി ബിനു പുത്തന്‍പുര, ജില്ലാ പ്രസിഡന്റ് സീത നായക്കെട്ടി, ഗോപാലന്‍ വിജയന്‍കുന്ന് എന്നിവര്‍ പറഞ്ഞു. സമരഭൂമിയിലെ കുടുംബങ്ങള്‍ പട്ടിണിയിലല്ലെന്നു അധികൃതര്‍ ഉറപ്പുവരുത്തണമെന്നു ആവര്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!