മീനങ്ങാടി-പച്ചിലക്കാട് റോഡിലാണ് കൂടുതലായും അപകടങ്ങള്‍ നടക്കുന്നത്.. ഇന്നലെ പുലര്‍ച്ചെ തമിഴ് നാട്ടില്‍ നിന്നും വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് പച്ചിലക്കാട് ടൗണിന് സമീപമുള്ള വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു.റോഡിന്റെ അടിക്കാടുകള്‍ വെട്ടാത്തതും ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്താതുമാണ് അപകടങ്ങള്‍ പതിവാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.നിരവധി അപകടങ്ങള്‍ ഇതിനോടകം നടന്നതിനാല്‍ പ്രദേശവാസികള്‍ പി.ഡബ്ലു.ഡി അധികൃതരെ അറിയിച്ചുവെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും വളരെ വേഗത്തില്‍ വാഹന അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍ കരുതല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.