അമ്പലവയലില്‍ നിന്നും പെരുമ്പാമ്പിനെ പിടിച്ചു

0

അമ്പലവയല്‍ ടൗണിടുത്ത് ഇന്നുപുലര്‍ച്ചെ കണ്ടെത്തിയ പെരുമ്പാമ്പിനെ വനപാലകര്‍ പിടിച്ചു. റെസ്റ്റ് ഹൗസ് പരിസരത്ത് ഇന്നുപുലര്‍ച്ചെയാണ് പത്തടിയോളം വലിപ്പമുളള പെരുമ്പാമ്പ് റോഡുമുറിച്ചുകടക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നത്. ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ വൈകിട്ട് നാലുമണിയോടെയാണ് പെരുമ്പാമ്പിനെ പിടിച്ചത്.മേപ്പാടി റെയിഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ടി എം ബാബുരാജാണ് പാമ്പിനെ പിടികൂടിയത്. ഈ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഒരേക്കര്‍ സ്ഥലം കാടുമൂടിക്കിടക്കുന്നതാണ് ഇഴജന്തുക്കള്‍ ഉള്‍പ്പടെ താവളമാക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.അമ്പലവയല്‍-ചുളളിയോട് പാതയില്‍ റെസ്റ്റ്ഹൗസിന് സമീപത്താണ് സംഭവം. പത്തടിയോളം വലിപ്പമുളള പെരുമ്പാമ്പ് റോഡുമുറിച്ചുകടക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.യാത്രക്കാരനായ ആനപ്പാറ സ്വദേശി പി.സി. മജീദാണ് പാമ്പിന്റെ ദൃശ്യം പകര്‍ത്തിയത്. ഭീതിയിലായ നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.പന്നിയും മൂര്‍ഖന്‍പാമ്പും ഉള്‍പ്പടെയുളളവയുടെ ശല്യം ഈ ഭാഗത്തുണ്ട്. കാടുവെട്ടിത്തെളിക്കാന്‍ പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും സ്ഥലമുടമയോട് ആവശ്യപെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!