മാന്‍ ഇറച്ചിയുമായി നാലംഗ സംഘം പിടിയില്‍

0

മല മാനിന്റെ ഇറച്ചിയുമായി നാലംഗ സംഘം വനപാലകരുടെ പിടിയിലായി. എടമന മേച്ചേരി സുരേഷ് (42), എടമന ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), എടമന കൈതക്കാട്ടില്‍ മനു (21), വാഴപറമ്പില്‍ റിന്റോ (32) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ രാത്രി കാല പരിശോധനയിലാണ് വേട്ട സംഘം പിടിയിലായത്. 30 കിലോ മലമാനിന്റെ ഇറച്ചി, നാടന്‍ തോക്ക്, പ്രതികള്‍ സഞ്ചരിച്ച മാരുതി കാര്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.റിസോര്‍ട്ട് കേന്ദ്രീകരിച്ച് മൃഗവേട്ട ചെയ്ത് വില്പന നടത്തുന്ന പ്രതികകളാണ് ഇവരെന്നും കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസര്‍ എം.പി.സജീവ് അറിയിച്ചു. വനപാലകരായ എ.അനീഷ്, സി.അരുണ്‍, എസ്.ശരത്ചന്ദ്, കെ.വി.ആനന്ദന്‍, വി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!