റോഡ് പണി കാരണം ഒരു വര്‍ഷക്കാലമായി ജലവിതരണം മുടങ്ങിയതോടെ ടൗണുകളിലെ വ്യാപാരികളും ദുരിതത്തില്‍. പൊതു ടാപ്പുകളും നിശ്ചലമായ അവസ്ഥയിലാണ്.ജില്ലയില്‍ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും. പ്രകൃതിദത്ത ജലസ്രോതസിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നതുമായ പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം1 ഒരു വര്‍ഷമായി താളം തെറ്റിയിട്ടും 2000ത്തോളം ഉപഭോക്താക്കളോട് ഒരു നീതിയും പുലര്‍ത്താത്ത പ്രവര്‍ത്തിയാണ് ജലവിഭവ വകുപ്പ് നടത്തുന്നത്. റോഡ് പണി കാരണം കുടിവെള്ളം നല്‍കാതിരിക്കുകയും. എന്നാല്‍ ബില്ല് കൃത്യമായി നല്‍കുകയും ചെയ്യുന്ന വകുപ്പിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ്. വെള്ളമുണ്ടയില്‍ ഉയരുന്നത്.ഒരു വര്‍ഷമായി കുടിവെള്ളം ഇല്ലാത്തതിനാല്‍ ടൗണുകളിലെ വ്യാപാരികള്‍ അടക്കം ദുരിതത്തില്‍ ആയിരിക്കുകയാണ്. ഹോട്ടല്‍, കൂള്‍ബാര്‍ വ്യാപാരികള്‍ അടക്കം ആശ്രയിച്ചിരുന്നത് ഈ കുടിവെള്ളത്തെ ആയിരുന്നു. ഒരു വര്‍ഷമായി വെള്ളം ലഭ്യമല്ലാതായതോടെ സ്വകാര്യ വ്യക്തികളുടെ കിണറുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. നിരവധി പൊതു ടാപ്പുകളും ഈ കുടിവെള്ള പദ്ധതിയുടെ കീഴില്‍ ഉണ്ട്. ഇതെല്ലാം കഴിഞ്ഞ ഒരു വര്‍ഷമായി. പ്രവര്‍ത്തനരഹിതമാണ്. റോഡ് പണി തീരാന്‍ ഇനിയും മാസങ്ങള്‍ എടുക്കും എന്നിരിക്കെ ജലവിതരണം നടത്താനുള്ള യാതൊരു നടപടിയും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കൈക്കൊള്ളുന്നില്ല.