നോക്കുകുത്തിയായി ഗിരിജന്‍ സൊസൈറ്റി കെട്ടിടം

0

താഴെ നെല്ലിയമ്പം റോഡരികിലെ ഗിരിജന്‍ സൊസൈറ്റി കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന് ആക്ഷേപം കാടുമൂടിയ കെട്ടിടം ഇഴജന്തുക്കളുടെയും താവളമാണ്.1986 റിലാണ് ഗിരിജനങ്ങളുടെ ഉന്നമനത്തിന് 10 സെന്റ് സ്ഥലം കെട്ടിടം പണിതത.്ഒരു മുറിയില്‍ ബാങ്കും, മറ്റതില്‍ ധാന്യങ്ങള്‍ പൊടിക്കാമെന്ന കണക്കുകൂട്ടലിലുമാണ് കെട്ടിടം പണിതതെന്നാണ് പ്രദേശവാസിയായ കോയക്ക പറയുന്നത്. ഇതിനിടയിലായിരുന്നു സൊസൈറ്റിയിലെ പ്രസിഡന്റിന്റെ മരണം. കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി കാരണമാണ് പ്രവര്‍ത്തനം നിലച്ചതെന്നാണ് പൊതുവെയുള്ള സംസാരം.കെട്ടിടം കാടുമൂടി കിടക്കുബോള്‍ പരിസരത്തുള്ളവരാണ് കാട് വെട്ടി തെളിക്കുന്നത്.ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം നോക്കുകുത്തിയായി നില്‍ക്കുന്നത് പരിസരവാസികള്‍ക്ക ഭീഷണിയാണ്. ഇതിന് പരിഹാരം കണ്ട് ആവശ്യമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!