അപകട ഭീഷണിയില്‍ മാനന്തവാടിയിലെ ടൂറിസ്റ്റ് ടാക്‌സിസ്റ്റാന്റ്
മാനന്തവാടി-കോഴികോട് റോഡില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാന്റ് മണ്ണിടിച്ചല്‍ ഭീഷണിയും, സ്ഥല പരിമിതി മൂലവും അപകട ഭീഷണി നേരിടുകയാണ്.
കഴിഞ്ഞയാഴ്ചയാണ് ടൂറിസ്റ്റ് ടാക്‌സി പാര്‍ക്കിംഗിനിടയില്‍ കുഴിയിലേക്ക് വീണത്.സ്വകാര്യ വ്യക്തിയുടെ കെട്ടിടം പണിയുന്നതിനായി മണ്ണെടുത്തിനെത്തുടര്‍ന്നാണ് ടാക്‌സി സ്റ്റാന്റിന്റെ അപകടസ്ഥിതി വര്‍ദ്ധിച്ചതെന്നാണ് ഡ്രൈവര്‍മ്മാര്‍ പറയുന്നത്.സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ ഇനിയും വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയുണ്ട്്.പത്ത് വര്‍ഷത്തിനിടെ നാല് പ്രാവശ്യമാണ് പല സ്ഥലങ്ങളിലേക്കായി ടാക്‌സി സ്റ്റാന്റ് മാറ്റുന്നത്. ഇതുവരെ ഒരു സ്ഥിരം സ്റ്റാന്റ് ഇവര്‍ക്ക് അനുവദിച്ചു കിട്ടിയിട്ടില്ല. സബ് കളക്ടര്‍ , മുന്‍സിപ്പാലിറ്റി അധികൃതര്‍ , പി ഡബ്ല്യു ഡി അധികൃതര്‍ എന്നിവര്‍ക്കെല്ലാം പരാതി കൊടുത്തെങ്കിലും ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മ്മാര്‍ക്കായി അനുകൂലനിലപാടുകളൊന്നും തന്നെയുണ്ടാകുന്നില്ല. സൗകര്യപ്രദമായ സ്ഥലത്ത് സ്റ്റാന്റ് അനുവദിക്കണമെന്ന കാലമേറെയുള്ള ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ക്ക് നേരെ അധികൃതര്‍ കണ്ണടയ്ക്കുകയുമാണ്.ഒരു ദുരന്തുണ്ടാകുന്നതിനു മുന്‍മ്പു തന്നെ അധികൃതര്‍ ഇടപെട്ട് ടാക്‌സി സ്റ്റാന്റിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് ടാക്‌സി ഡ്രൈവര്‍മാരുടെ തീരുമാനം.