നാലമ്പലയാത്രയ്ക്ക് തുടക്കം

0

കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന നാലമ്പലയാത്രയ്ക്ക് തുടക്കം. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ആദ്യയാത്ര ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. തൃപ്പയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് സന്ദര്‍ശിക്കുന്നത്.39 പേരാണ് ആദ്യ യാത്രാസംഘത്തിലുള്ളത്.പുഷ്പാക്ക് സൂപ്പര്‍ ഡീലക്‌സ് ബസാണ്് യാത്രയ്ക്ക് സജ്ജമാക്കിയത്.യാത്രയ്ക്കായി നിരവധി ആളുകള്‍ എത്തുന്നതിനാല്‍ കൂടുതല്‍ ട്രിപ്പുകള്‍ നടത്താനാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ശ്രമിക്കുന്നത്. ഡിവിഷന്‍ കൗണ്‍സിലര്‍ പ്രതിതാരവി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ശശീന്ദ്രന്‍, ഡിറ്റിഒമാരായ ജോഷി ജോണ്‍, പ്രയേഷ്‌കുമാര്‍, സൂപ്രണ്ട് സേതുലക്ഷ്മി, ഹരിരാജന്‍, ഒ കെ ശശീന്ദ്രന്‍, ടി ബി ഷാജു, എന്‍ രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!