ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ കാടുമൂടി നശിക്കുന്നു

0

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനയ്ക്കായി അതിര്‍ത്തിയില്‍ സ്ഥാപിച്ച ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ കാടുമൂടി നശിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച താല്‍ക്കാലിക കേന്ദ്രമാണ് അനാഥമായി കാടുമൂടി കിടക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ കേന്ദ്രത്തെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊവിഡിന്റെ തുടക്കത്തിലാണ്് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ എ
ത്തിക്കുന്നതിന്റെ ഭാഗമായി കല്ലൂര്‍ 67 ല്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്.

രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ആരോഗ്യ പരിശോധന, സ്രവം എടുക്കുന്നതിനുള്ള മുറി, നിരീക്ഷണ വാര്‍ഡ്, ഒ.പി കൗണ്ടര്‍, നഴ്‌സിങ് റൂം, വിശ്രമകേന്ദ്രം, ടോയ്ലറ്റുകള്‍ എന്നിവയായിരുന്നു താല്‍ക്കാലിക ആരോഗ്യകേന്ദ്രത്തില്‍ നിര്‍മ്മിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് റവന്യുവകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത്് സെന്റര്‍ നിര്‍മ്മിച്ചത്. പരിശോധനകള്‍ നിലച്ചതോടെ സെന്ററും അനാഥമായി. അതിര്‍ത്തി കടന്നെത്തുന്ന യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഉപകാരപ്രദമാക്കുന്ന തരത്തിലേക്ക് കേന്ദ്രത്തെ മാറ്റണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!