തോട്ടാമൂലയിലെ കാട്ടാനശല്യം ; വനംവകുപ്പ് വാക്കുപാലിക്കുന്നില്ലന്ന് ആരോപണം

0

കാട്ടാനയിറങ്ങുന്നത് തടയുന്നതിനായി വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന ഉറപ്പാണ് പാലിക്കപ്പെടാത്തത്. കഴിഞ്ഞദിവസങ്ങളിലും കാട്ടാനഇറങ്ങി ഭീതി പരത്തിയെന്നും പ്രതിരോധനടപടികള്‍ വൈകിയാല്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും കര്‍ഷകര്‍.വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് എസിഎഫ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.നാട്ടിലിറങ്ങി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് തുരത്തുമെന്നതടക്കമുളള ഉറപ്പുകളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.മാസങ്ങളായി തോട്ടാമൂലയിലും പരിസരങ്ങളിലും കാട്ടാനശല്യം അതിരൂക്ഷമാണ്. പ്രദേശത്ത് നിരന്തരം ഇറങ്ങുന്ന കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനുപുറമെ സ്വത്തിനും ജീവനുംകൂടി ഭീഷണിയായി മാറിയിരിക്കുകയാണ്. രണ്ടാഴ്ചമുമ്പ് പ്രദേശത്ത് ഇറങ്ങിയ കാട്ടാന കൃഷിനശിപ്പിച്ചതിനുപുറമെ കാറിനും നേരെയും ആക്രമണം നടത്തിയിരുന്നു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!