റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു
പടിഞ്ഞാറത്തറ-തെങ്ങുംമുണ്ട പാണ്ടങ്ങോട് ചാലിയാടാന്‍ ബഷീര്‍ മുസ്ലിയാരുടെ വീടിന്റെ മുമ്പിലുള്ള റോഡാണ് മുപ്പത് മീറ്ററോളം ഭാഗം 12 മീറ്ററോളം അടിയിലേക്കാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഗതാഗതം ഭാഗികമായി നിരോധിച്ചു. നിരവധി വീടുകളാണ് ഈ റോഡിനിരുവശത്തും ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ റോഡ് ഇടിഞ്ഞ് ഒരു ടിപ്പര്‍ അപകടം ഉണ്ടായിരുന്നു. അന്ന് അധികാരികള്‍ ഇടപെട്ട് റോഡിന്റെ സൈഡ് കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും അത് വാഗ്ധാനം മാത്രമായി അവശേഷിക്കുകയാണ്. റോഡിന് വിള്ളലും സംഭവിച്ചതിനാല്‍ സമീപത്തുള്ള മൂന്നോളം വീടുകള്‍ ഇപ്പോള്‍ വലിയ അപകട ഭീഷണി നേരിടുകയാണ്. മാത്രമല്ല ഗതാഗതം തടസപ്പെട്ടതിനാല്‍ പ്രദേശവാസികളും വലിയ ദുരിതത്തിലാണ്.ഈ റോഡിലൂടെ കാല്‍ നട പോലും ഭയപ്പാടോടെയാണെന്നും നാട്ടുകാര്‍ പറയുന്നു. അധികാരികള്‍ അടിയന്തിരമായി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.