കുഴിയടച്ചിട്ട് ഒരു മാസം പനമരം-ബീനാച്ചി റോഡ് വീണ്ടും തകര്‍ന്നു

0

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 52 കോടി രൂപ മുടക്കി 2019 ലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. പനമരം മുതല്‍ കായക്കുന്ന് വരെയുള്ള ഭാഗത്തെകുഴികള്‍ 1 മാസം മുന്‍പ് അടച്ചെങ്കിലും മഴ തുടങ്ങിയതോടെ അടച്ച ഭാഗങ്ങള്‍ തകര്‍ന്ന് റോഡ് പഴയതിനേക്കാള്‍ കഷ്ടത്തിലായി. പണി തുടങ്ങി 3 വര്‍ഷം കഴിഞ്ഞിട്ടും 22.2 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് പണി പാതിവഴിയില്‍ നിലച്ചതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്.പണിക്ക് മുന്‍പ് തകര്‍ന്ന ഭാഗം പൊളിച്ച് നല്ല രീതിയില്‍ തന്നെയാണ് ടാറിങ് നടത്തിയതെന്ന് കരാറുകരന്‍ അടക്കം പറഞ്ഞിരുന്നെങ്കിലും റോഡ് പണിയിലെ അഴിമതിയും ക്രമക്കേടുമാണ് റോഡ് ഇത്തരത്തില്‍ തകരാന്‍ കരണമെന്ന് നാട്ടുകാര്‍ പറയുന്നു

ഇതിനിടെ നടവയല്‍ പള്ളി താഴെ മുതല്‍ അരി വയല്‍ഭാഗം വരെയുള്ള ഭാഗത്ത് ഒന്നാം ഘട്ട പണി നടത്തിയ പലയിടങ്ങളിലും വെള്ളക്കെട്ട് വില്ലനാകുന്നുണ്ട്. കൂടാതെ ജൂണ്‍ 4 നടന്ന യോഗത്തില്‍ 2 മാസത്തിനകം ഈ റോഡിലെ 11 കിലോമീറ്റര്‍ ദൂരത്തെ മുഴുവന്‍ പണികളും2മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കണമെന്ന് മന്ത്രിനിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.കരാറുകാരെ ഒഴിവാക്കി പുതിയ കരാര്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് കരാറുകാരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് ഇത്തരത്തിലാക്കിയ കരാറുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പറഞ്ഞ സമയത്ത് പണി പൂര്‍ത്തികരിച്ചില്ലെങ്കില്‍ എന്‍ജിനീയര്‍ അടക്കമുള്ളവര്‍ക്ക് എതിരെ നടപടി എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!