ഇറിഗേഷന്‍ വകുപ്പ് കൈയൊഴിഞ്ഞു കോച്ച് വയലില്‍ ഇത്തവണയും വെള്ളം കയറി
വെള്ളമുണ്ട പഞ്ചായത്ത് നിരന്തരമായി ആവശ്യപ്പെട്ടിട്ടും കോച്ച് വയല്‍ തോട് വൃത്തിയാക്കിയില്ല.മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി.ചെറിയ മഴപെയ്താല്‍ പോലും വെള്ളം കയറുന്ന പ്രദേശമാണ് കോച്ചുവയല്‍. എല്ലാ വര്‍ഷകാലവും തോടിന്റെ ഓരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ദുരിതത്തിലാണ്.മറ്റ് തോടുകളും പുഴകളും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തോട് പുഴ ശുചീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി വൃത്തിയാക്കിയിരുന്നു.ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴ കാരണം പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.മഴക്കാലമായാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, കുടുംബ വീടുകളിലേക്കും മാറി താമസിക്കേണ്ട ഗതികേടാണ് ഇവിടുത്തുകാര്‍ക്ക്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചായത്ത്, തോടിന്റെ കുറച്ചുഭാഗം വീതി കൂട്ടിയപ്പോള്‍ ആ വര്‍ഷം മാത്രം തെല്ലൊരാശ്വാസം ഇവര്‍ക്ക് ലഭിച്ചു.ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് വെള്ളമുണ്ട പഞ്ചായത്തത്തിലെ കോച്ചുവയല്‍.പഞ്ചായത്ത് തോട് തുടങ്ങുന്ന സ്ഥലം മുതല്‍ പഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്ന സ്ഥലം വരെ കുഴിച്ച് വീതി കൂട്ടാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പഞ്ചായത്ത് ആവശ്യപ്പെട്ട പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നത് കുറഞ്ഞപ്പോള്‍ ഈ പ്രദേശത്ത് മാത്രം വെള്ളം കയറുന്ന അവസ്ഥയാണ് നിലവില്‍. എല്ലാവരും പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ ദുരിതം പേറി കഴിയുകയാണ് പ്രദേശവാസികള്‍. എല്ലാ വര്‍ഷകാലവും തോടിന്റെ ഓരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ദുരിത കാലമാണ്.. മഴക്കാലമായാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, കുടുംബ വീടുകളിലേക്കും മാറി താമസിക്കേണ്ട ഗതികേടാണ് ഇവിടുത്തുകാര്‍ക്ക്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചായത്ത്, തോടിന്റെ കുറച്ചുഭാഗം വീതി കൂട്ടിയപ്പോള്‍ ആ വര്‍ഷം മാത്രം തെല്ലൊരാശ്വാസം ഇവര്‍ക്ക് ലഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.