നിര്‍മ്മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം സുനീഷിന്

0

നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ കോറോം മൊട്ടമ്മല്‍ കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകന്‍ സുനീഷ് എടുത്ത ടിക്കറ്റിന്. ഒന്നാം സമ്മാനം അടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് സുനീഷും കുടുംബവും

കഴിഞ്ഞ 30-ആം തിയതി അസുഖബാധിതനായ അച്ഛന്‍ ചന്ദ്രന് മരുന്നു മേടിക്കാന്‍ വേണ്ടി മാനന്തവാടിയില്‍ പോയ സുനീഷ് മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്ക് കേരള സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. ഇടക്കിടക്ക് ലോട്ടറി എടുക്കാറുള്ള സുനീഷ് ലോട്ടറി എടുത്താല്‍ അച്ഛന്‍ ചന്ദ്രന്റെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. ഒന്നാം തീയതി വൈകുന്നേരം മാതൃസഹോദരി മക്കളായ കണ്ണനും വിജീഷും കൂടിയാണ് റിസള്‍ട്ട് നോക്കിയത് ചെറിയ തുകള്‍ ഒന്നും ഇല്ലെന്നറിഞ്ഞതോടെ വെറുതെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ നമ്പര്‍ ഒത്തുനോക്കിയപ്പോള്‍ തങ്ങള്‍ ഞെട്ടി പോയതായി ഇവര്‍ പറയുന്നു

ആകെ അമ്പരന്നു പോയഇവര്‍ വീട്ടില്‍ പോയി അച്ഛന്‍ ചന്ദ്രനോട് ഭാര്യ മോളിയോടും ഇക്കാര്യം പറഞ്ഞു ചന്ദ്രന്‍ സമ്മാനമായ ടിക്കറ്റ് ഭദ്രമായി ഒരു കവറില്‍ സൂക്ഷിച്ചു വച്ചു എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ രണ്ടുദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ചു ഭയവും അമ്പരപ്പും കൊണ്ട് ഇത് മറ്റാരോടും പറഞ്ഞില്ല രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ഈ കാര്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത് ഇതോടെ തൊട്ടടുത്തുള്ള കുറുമ്പത്ത് ഷമീറിന്റെ വീട്ടില്‍ എത്തുകയും ഷമീറിന്റെ ഭാര്യ ബെന്‍സീറ ഇവരെ കൂട്ടി കോറോംകനറാ ബാങ്കില്‍ എത്തി ബാങ്ക് മാനേജര്‍ ജോയിയെ ടിക്കറ്റ്ഏല്‍പ്പിക്കുകയും ചെയ്തു.
കയറിക്കിടക്കാന്‍ ചോരാത്ത ഒരു വീടും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നാണ് ഇവരുടെ ആഗ്രഹം. അതിരം പാറ താമസിച്ചിരുന്നചന്ദ്രനും കുടുംബത്തിനും പഞ്ചായത്തില്‍ നിന്നും പാസായ വീട്വീടുപണി തുടങ്ങിയിട്ട് മൂന്നു വര്‍ഷമായികരാറുകാരന്‍ പണിപൂര്‍ത്തിയാകാത്തതിനാല്‍ മൂന്നു തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു ഇതിനോട് ചേര്‍ന്ന് ഷെഡും ചോര്‍നൊലിച്ചതോടെ കുടുംബ വിടായ മൊട്ടമ്മല്‍ കോളനിയിലേക്ക് താമസം മാറുകയായിരുന്നു ഭാര്യ മോളിയും സുമേഷ് സുസ്മിത സുനീഷ് വിസ്മയ തുടങ്ങി അഞ്ചു മക്കളും അമ്മയും രണ്ടു ഭാര്യ സഹോദരിമാരും ഉള്‍പ്പെടെ 10 പേരാണ് നിലവില്‍ ഈ കൊച്ചു വീട്ടില്‍ കഴിയുന്നത് കയറി കിടക്കാന്‍ നല്ലൊരു വീടാണ്ഇവരുടെ സ്വപ്നം അതോടൊപ്പം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം എന്ന് ചന്ദ്രനും ഭാര്യയും മോളിയും പറയുന്നു മകള്‍ സുസ്മിത മാനന്തവാടി സ്വകാര്യ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!