തേയില തോട്ടം ലീസ്;
ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി ട്രൈബല്‍ പ്ളാന്റേഷന്‍ കോ.ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുളള ലക്കിടി യൂണിറ്റിലെ 20 ഏക്കര്‍ തേയിലതോട്ടം മൂന്ന് വര്‍ഷക്കാലയളവിലേക്ക് ലീസിനെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ 6383257100.
എന്‍ ഊരില്‍ സെയില്‍സ്മാന്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ളാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴില്‍ ലക്കിടി എന്‍ ഊരില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാളിലേക്ക് സെയില്‍സ്മാനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജിന് സമീപ പ്രദേശത്ത് താമസിക്കുന്ന പ്ലസ് ടു പാസ്സായ ആദിവാസി യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 9048320073, 6383257100
സ്വയം തൊഴില്‍ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 60,000 രൂപ മുതല്‍ 3,00,000 രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷി ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വായ്പാതുക 6 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പയ്ക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേനാല്‍, മുണ്ടക്കല്‍, പിള്ളേരി, കട്ടയാട്, നാടാഞ്ചേരി, ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് ടൗണ്‍, പള്ളിമുക്ക്, കൊഴിഞ്ഞങ്ങാട്, കെല്‍ട്രോണ്‍ വളവ്, പറളിക്കുന്ന്, രാസ്ത, മടക്കിമല, മുരണിക്കര ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
പാലുത്പ്പന്ന നിര്‍മ്മാണ പരിശീലനം
കോഴിക്കോട് ജില്ലയിലെ നടുവട്ടത്തെ ക്ഷീര വികസന വകുപ്പന്റെ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 11 മുതല്‍ 21 വരെ പാലുത്പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 135രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 11 ന് രാവിലെ 10 ന് മുമ്പായി പിരിശീലന കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0495-2414579.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍; താല്‍ക്കാലിക നിയമനം
മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ താല്‍ക്കാലിക ഒഴിവിലേക്കുളള കൂടിക്കാഴ്ച ജൂലൈ 12 ന് നടക്കും. യോഗ്യത ഡിഗ്രി, പി.ജി.ഡി.സി.എ. ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിംഗ്, സോഫറ്റ്വെയര്‍ ഇന്‍സ്റ്റാളേഷന്‍ മേഖലയില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രവൃത്തിപരിചയം, ജനനതീയ്യതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റകളും അവയുടെ കോപ്പിയുമായി ജൂലൈ 12ന് രാവിലെ 9.30ന് ഹാജരാകണം. ഫോണ്‍: 8547005060, 9387288283.
മരം ലേലം
കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പ്ലാവ്, കോളി, ബദാം, ദേവദാരു, കണിക്കൊന്ന എന്നീ മരങ്ങള്‍ ജൂലൈ 19ന് ഉച്ചയ്ക്ക് 2.30ന് ലേലം ചെയ്യുന്നു.
വൈത്തിരി പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തായി മുറിച്ചിട്ട് സൂക്ഷിച്ചിരിക്കുന്ന മരങ്ങള്‍ ജൂലൈ 19ന് രാവിലെ 11.30ന് ലേലം ചെയ്യുന്നു.
പൂത്തുര്‍ വയല്‍ എ ആര്‍ ക്യാമ്പിന്റെ സമീപം പോലീസ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥലത്ത് മുറിച്ചിട്ട് സൂക്ഷിച്ചിരിക്കുന്ന മഴമരം ജൂലൈ 26ന് ഉച്ചയ്ക്ക് 2.30ന് ലേലം ചെയ്യുന്നു.
തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് കഷണങ്ങളായി മുറിച്ചിട്ടിരിക്കുന്ന കന്നിവാക, ഗുല്‍മോഹര്‍ എന്നീ മരങ്ങള്‍ ജൂലൈ 26ന് രാവിലെ 11.30ന് ലേലം ചെയ്യുന്നു. ഫോണ്‍: 04936202525.
വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ചേവായൂര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയം 7 സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം 2017 ജനുവരി 1ന് ശേഷം ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയതും എയര്‍കണ്ടീഷന്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള 1400 സി.സിക്ക് മുകളിലുള്ളതുമായിരിക്കണം. സീല്‍ ചെയ്ത കവറില്‍ ‘ ക്വട്ടേഷന്‍ ഫോര്‍ ഹയറിംഗ് വെഹിക്കിള്‍’ എന്ന് എഴുതിയിരിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ 15 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ്, പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട്, എ16 വൃന്ദാവന്‍ കോളനി (പി.ഒ) ചേവയൂര്‍, പിന്‍-673017 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2992620, 9447905294, 8129166086.