ആവശ്യത്തിന് ജീവനക്കാരില്ല ആശുപത്രിയില്‍ വാക്കേറ്റം പതിവ്

0

ആവശ്യത്തിന് ജീവനക്കാരില്ല, സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും തമ്മില്‍ സംഘര്‍ഷം പതിവാകുന്നു. കഴിഞ്ഞദിവസവും അത്യാഹിതവിഭാഗത്തിലെത്തിയ രോഗിയും ഡോക്ടറുംതമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായി ജീവനക്കാര്‍ എത്തി. ആശുപത്രിയിലെ്ത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും അതിനനുസരി്ച്ച് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാത്തതുമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്. മുമ്പ് ദിനംപ്രതി 800- 900 രോഗികള്‍ എത്തിയിരുന്ന ഒപിയില്‍ പനിക്കാലമായതോടെ ഇത് 1600-1800വരെയെത്തി.ആശുപത്രിയില്‍ നിലവില്‍ 21 ഡോക്ടര്‍മാരുണ്ട്. പക്ഷേ ഇത്രയും രോഗികളെ നോക്കാന്‍ ഇവര്‍ക്കാവുന്നില്ല. ഇതാണ് പലപ്പോഴും വാക്കേറ്റത്തിനും സര്‍ഘര്‍ഷത്തിനുംകാരണമാകുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ നിരവധിതവണ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. കഴിഞ്ഞദിവസം രാത്രിയിലും സംഭവം ആവര്‍ത്തിച്ചു. അത്യാഹിതവിഭാഗത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ഇതോടെ ഇന്ന് ആശുപത്രിജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവുമായിബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ ബത്തേരി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ രോഗികളെത്തുന്നതിനനുസരിച്ച് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും നിലവിലെ ജീവനക്കാര്‍ക്ക് ഇരട്ടി ജോലിഭാരമാണ് ഇപ്പോള്‍ ഉള്ളതെന്നും ഇത് കണ്ടറിഞ്ഞ് ആശുപത്രിയിലെത്തുന്നവരടക്കം പെരുമാറണമെന്നുമാണ് ഡോക്ടര്‍മാരുടെ ആവശ്യം. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമി്ക്കുകമാത്രമാണ ്ഏകപോംവഴി.

 

Leave A Reply

Your email address will not be published.

error: Content is protected !!