ബഹുജന റാലിയില്‍ പ്രതിഷേധമിരമ്പി

0

ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ ബഹുജന റാലി നടത്തിയത്.റാലിക്ക് രാഹുല്‍ ഗാന്ധി എംപി നേരിട്ട് നേതൃത്വം നല്‍കി. ബത്തേരി ടൗണിനെ പ്രകമ്പനംകൊള്ളിച്ച് നടത്തിയ റാലിയില്‍ ആയിരങ്ങളാണ് മുദ്രവാക്യങ്ങളുമായി അണിനിരന്നത്. ബഫര്‍സോണ്‍ വിഷയത്തിലുള്ള ആശങ്ക പ്രതിഷേധാഗ്‌നിയായി മാറുന്ന കാഴ്ചയായിരുന്നു യുഡിഎഫ് റാലിയില്‍ ബത്തേരി കണ്ടത്.റാലിയുടെ മുന്നില്‍ രാഹുല്‍ഗാന്ധിയും കെ.സി വേണുഗോപാലും,കെ.സുധാകരനും,വി.ഡി സതീശനു മടങ്ങുന്ന മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ യുഡിഎഫിന്റെ സംസ്ഥാന ജില്ലാനേതാക്കളും അണിനിരുന്നു. ഇതിനുപിന്നിലായാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പങ്കുചേര്‍ന്നത്. കനത്ത പൊലിസ് സുരക്ഷയിലായിരുന്നു റാലിയും പൊതുസമ്മേളനവും. വയനാട്ടിലെ ജനങ്ങളെ ആശങ്കയിലാക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ യുഡിഎഫ് സംഘടിപ്പിച്ച റാലിക്ക് രാഹുല്‍ഗാന്ധി എം പിതന്നെ നേരിട്ടെത്തി നേതൃത്വം നല്‍കിയത് ദേശീയതലത്തില്‍ ചര്‍ച്ചയാവുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!