ഗജ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടം

0

തമിഴ്നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. അരി, ബിസ്‌ക്കറ്റ്, പരിപ്പ്, വസ്ത്രങ്ങള്‍, ചെരിപ്പ്, നാപ്കിന്‍, സ്റ്റൗ, പുതപ്പ്, താര്‍പോളിന്‍ ഷീറ്റ് തുടങ്ങിയ അവശ്യവസ്തുകളടങ്ങിയ ഒരു ലോഡ് സാധനങ്ങളാണ് ദുരിതബാധിത പ്രദേശമായ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുക്കോട്ടയിലേക്ക് അയച്ചത്. ജില്ലാകളക്ടര്‍ എ.ആര്‍. അജയകുമാര്‍ കളക്ട്രേറ്റില്‍ നിന്നും ലോഡുമായി തിരിച്ച വാഹനത്തിന് ഫ്ളാഗ് ഓഫ് നല്‍കി. തരംതിരിച്ച് പായ്ക്ക് ചെയ്ത് എണ്ണം തിട്ടപ്പെടുത്തിയാണ് ഭക്ഷണ സാധനങ്ങളടക്കം ഗജ ചുഴലിക്കാറ്റ് ബാധിര്‍ക്കായി എത്തിക്കുന്നത്. വരും ദിവസങ്ങളിലും അവശ്യവസ്തുകള്‍ അയക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി കളക്ട്രേറ്റില്‍ റിലീഫ് മെറ്റീരിയല്‍ കളക്ഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!