പഴശ്ശിരാജാ കോളേജ് ചരിത്ര വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 30-ന്

0

പുല്‍പള്ളി: പഴശ്ശിരാജാ കോളേജ് ചരിത്ര വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 30-ന് നടത്തും. 1993 മുതല്‍ 2018 വരെയുള്ള ഹിസ്റ്ററി ബാച്ചുകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. മുന്‍ പ്രിന്‍സിപ്പാള്‍മാര്‍, വിരമിച്ച അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികളെല്ലാം പരിപാടിയുടെ വിജയത്തിനായി സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: 9447263877, 7902680065. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആലോചന യോഗം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.ഒ റോയ് ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം തലവന്‍ ഡോ.ജോഷി മാത്യു, ഡോ.റാണി എസ് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!