കല്‍പ്പറ്റ റസ്റ്റ് ഹൗസ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു

0

നവീകരണം പൂര്‍ത്തിയായ കല്‍പ്പറ്റ റസ്റ്റ് ഹൗസ് പൊതുമരാമത്ത് – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക വിശ്രമ മന്ദിരമാണ് ജില്ലാ പൊലീസ് ആസ്ഥാനത്തിനു സമീപം സ്ഥിതി ചെയ്യുന്ന റസ്റ്റ് ഹൗസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പണി കഴിപ്പിച്ച കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് 1.96 കോടി രൂപ ചിലവിലാണ് നവീകരിച്ചത്. കെട്ടിടത്തിന്റെ ഫ്‌ളോറിംഗ്, ജനലുകള്‍, വാതിലുകള്‍, ജലവിതരണ ലൈനുകള്‍, സാനിട്ടറി സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിച്ചു. നൂറുപേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ പുതുതായി പണി കഴിപ്പിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍, രണ്ടു ബ്ലോക്കുകളിലായി മൂന്ന് വി.ഐ.പി മുറികള്‍, ഒരു പി.ഡബ്ല്യു.ഡി റൂം ഉള്‍പ്പടെ 15 മുറികളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!