മാധ്യമ പ്രവര്‍ത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള ഭീഷണി അവസാനിപ്പിക്കണം:കെ.ആര്‍.എം.യു

0

മാധ്യമ പ്രവര്‍ത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മോശം സമീപനം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് കെ.ആര്‍ എം യു വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വയനാട് കല്‍പ്പറ്റയില്‍ പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അധിഷേപിച്ച നടപടി പ്രതിഷേധാത്മകമാണെന്ന് കെ.ആര്‍.എം.യു ജില്ലാ കമ്മറ്റി യോഗം വ്യക്തമാക്കി. കൂടാതെ അതിനു ശേഷം ദേശാഭിമാനി ഓഫീസിന് നേരെയുണ്ടായ കല്ലേറും അസഭ്യവര്‍ഷവും അംഗീകരിക്കാനില്ല.മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തിപരമായല്ല തൊഴിലിന്റെ ഭാഗമായാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അതിനോട് പക്വതയുടെ പ്രതികരിക്കേണ്ടത് നേതാക്കളാണെന്നും ജില്ലാ കമ്മറ്റി യോഗം വ്യക്തമാക്കി.ജിംഷിന്‍ സുരേഷ് ,രതീഷ് വാസുദേവന്‍, അബുതാഹിര്‍ , ജിന്‍സ് തോട്ടുങ്കര, തുടങ്ങിയര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!