കാന്റീന്‍ കാറ്ററിംഗ് പരിശീലന പരിപാടി സമാപിച്ചു
ജില്ലയിലെ കുടുംബശ്രീകളെ കാറ്ററിംഗ് മേഖലയിലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച 20 ദിവസത്തെ കാന്റീന്‍ കാറ്ററിംഗ് പരിശീലന പരിപാടി സമാപിച്ചു. തിരുനെല്ലി, തവിഞ്ഞാല്‍, വെള്ളമുണ്ട, എടവക സി.ഡി.എസ്സുകളില്‍ നിന്നുള്ള 33 പേരാണ് കാറ്ററിംഗ് വൈദഗ്ധ്യ പരീശീലനത്തില്‍ പങ്കെടുത്തത്. തൃശൂര്‍ ആസ്ഥാനമായുള്ള ഐഫ്രം ഏജന്‍സിയാണ് കേരള ഭക്ഷണ രീതീയിലും, ചൈനീസ് വിഭവങ്ങളിലും പരിശീലനം നല്‍കിയത്. ജില്ലയില്‍ കുടുംബശ്രീ കാറ്ററിംഗ് യുണിറ്റുകള്‍ 30 എണ്ണമാണ് നിലവിലുള്ളത്. തികച്ചും സൗജന്യമായാണ് പരിശീലനം നല്‍കിയത്.പരിശീലനം പൂര്‍ത്തിയാക്കിയവരെ ഗ്രൂപ്പുകളാക്കി തിരിച്ച് യുണിറ്റുകള്‍ തുടങ്ങുന്നതിന് ലോണും സബ്സിഡിയും കുടുംബശ്രീ മിഷന്‍ നല്‍കും. തികച്ചും ശാസ്ത്രീയമായ രീതിയിലായിരുന്നു പരിശീലനമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പി സാജിത, കെ പി ജയദേവന്‍, എസ് ഷീന, സജിത്, രേഷ്മ, സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.