റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നാളെ
മാനന്തവാടി കൈതക്കല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നാളെ കൊയിലേരിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45.55 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളാണ് നടത്തുന്നത്. താലൂക്ക് ആസ്ഥാനമായ മാനന്തവാടിയെയും ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണ് മാനന്തവാടി കൈതക്കല്‍ റോഡ്. പ്രളയത്തില്‍ റോഡ് പുര്‍ണ്ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരുന്നു. മാനന്തവാടിയില്‍ നിന്നും പനമരത്തേക്കുള്ള ദൂരം കുറഞ്ഞ റോഡ് കുടിയാണിത്. 10.415 ദൂരമാണ് പ്രവര്‍ത്തികള്‍ നടത്തുക. 7 മീറ്റര്‍ ടാറിംഗ്, ഇന്റര്‍ലോക്ക് ഉള്‍പ്പെടെ 12 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം. ആദ്യത്തെ 3 കിലോ മീറ്ററില്‍ ഡ്രൈനേജ്, ഫുട്പാത്ത്, കേബിള്‍ ഡക്ക് എന്നിവയും ഉണ്ടാകും. പുതുതായി 8 കല്‍വര്‍ട്ടുകള്‍ നിര്‍മ്മിക്കും, നിലവിലെ കല്‍വര്‍ട്ടുകളുടെ വീതീ കുട്ടും. ആവശ്യമായ സ്ഥലങ്ങളില്‍ 6 ബസ് ബേയും നിര്‍മ്മിക്കും. ആദ്യ ഘട്ടത്തില്‍ 75 തെരുവ് വിളക്കുകളും സ്ഥാപിക്കും. ഏറ്റവും ആധുനിക രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തികളെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ സി.എസ് അജിത് പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് പ്രവര്‍ത്തികള്‍ മുഴുവനും പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുനത്.