ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍: വ്യവസ്ഥകള്‍ നീട്ടി
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും പ്രവര്‍ത്തനക്ഷമമാക്കുന്നതും തടയുന്നതുള്‍പ്പെടെ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് റിസര്‍വ് ബാങ്ക് 3 മാസം നീട്ടി. ജൂലൈ ഒന്നിനു നടപ്പില്‍ വരുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.30 ദിവസത്തിനുള്ളില്‍ ഉപയോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ വണ്‍ ടൈം പാസ് വേഡിലൂടെ അവരുടെ സമ്മതം വാങ്ങി മാത്രം ചെയ്യുക, സമ്മതം ലഭിച്ചില്ലെങ്കില്‍ ഇടപാടുകാരനില്‍ നിന്ന് ഫീ ഈടാക്കാതെ കാര്‍ഡ് റദ്ദാക്കുക, ഇടപാടുകാരന്റെ ക്രെഡിറ്റ് പരിധി കണിശമായി പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ചാര്‍ജുകള്‍, പലിശ എന്നിവ ഈടാക്കുന്നതിലെ വ്യവസ്ഥകളും നടപ്പാക്കുന്നത് ഒക്ടോബര്‍ ഒന്നിനു മാറ്റി. മറ്റു നിര്‍ദേശങ്ങള്‍ ജൂലൈ ഒന്നിനു തന്നെ പ്രാബല്യത്തിലാവും.