കബനിയില്‍ കയാക്കിംഗ്

0

സാഹസിക വിനോദ സഞ്ചാരത്തിന്റെ ഭാഗമായി മാനന്തവാടി പുഴയില്‍ കയാക്കിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായ് ട്രയല്‍ റണ്‍ നടത്തി. ജില്ലയില്‍ ആദ്യമായാണ് പുഴയില്‍ കയാക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുകയാണ് ഡി.ടി.പി.സിനിലവില്‍ ജില്ലയില്‍ പൂക്കോട്, കര്‍ലാട് തടാകങ്ങളിലാണ് കയാക്കിംഗ് സംവിധാനമുള്ളത്. ഡി.ടി.പി.സി, സാഹസിക ടൂറിസം കൂട്ടായ്മകളായ മഡി ബൂട്‌സ്, പാഡില്‍ മങ്ക്‌സ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് കയാക്കിംഗ് ട്രയല്‍ റണ്‍ നടത്തിയത്.താരതമ്യേന കുത്തൊഴുക്ക് കുറഞ്ഞ നദികളില്‍ നടത്താറുള്ള സിറ്റ് ഓണ്‍ ടോപ്പ് കയാക്കിംഗ് രീതിയാണ് കബനി നദിയില്‍ നടത്താന്‍ ഉദ്ദേശിച്ചുള്ളത്. ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.ട്രയല്‍ റണ്ണിന്റെ ഭാഗമായി ഡി.ടി.പി.സി അധികൃതരും ജനപ്രതിനിധികളും പാര്‍ക്കിന് സമീപമുള്ള പുഴയില്‍ ഒരു കിലോമീറ്റര്‍ ദൂരം കയാക്കിംഗ് നടത്തി. വയനാടിന്റെ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്ത് പഴശ്ശി പാര്‍ക്കില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലായിരിക്കും കയാക്കിംഗ് സംവിധാനം നടപ്പിലാക്കുക. ട്രയല്‍ റണ്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തി ഉടന്‍ തന്നെ വിനോദ സഞ്ചാരികള്‍ക്കായി കയാക്കിംഗ് ആരംഭിക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌ന വല്ലി, വാര്‍ഡ് കൗണ്‍സിലര്‍ വി.ഡി അരുണ്‍ കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി കെ. ജി അജേഷ്, ബിജു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!