ബാങ്കിന്റെ ജപ്തി നടപടികള്‍ മൂലം ആത്മഹത്യ ചെയ്ത ടോമിയുടെ വായ്പകള്‍ പൂര്‍ണമായി എഴുതി തള്ളുന്നതിനും അവരുടെ കുടുംബത്തെ സഹായിക്കാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് തയ്യാറാകണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 5 സെന്റില്‍ താഴെ ഭൂമിയുള്ളവരെ വായപ കുടിശികയുടെ പേരില്‍ ജപ്തി ചെയ്യാന്‍ പാടില്ലെന്ന് നിയമമുള്ളപ്പോഴാണ് ബാങ്ക് റിക്കവറി ടീം ഭുമി ജപ്തി ചെയ്യാനെത്തിയതന്നും ഇത്തരത്തിലുളള ബാങ്കുകളുടെ നടപടി അംഗീകരിക്കില്ലെന്നും ബാങ്കിന് മുന്നില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പുര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഇടത് കര്‍ഷക സംഘടനകള്‍ 9 ദിവസമായി നടത്തി വരുന്ന സമരത്തിന് പിന്തുണയറിയിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെന്നി കുറുമ്പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു എം എസ് സുരേഷ് ബാബു , രുഗ്മണി സുബ്രമണ്യന്‍, എ.വി ജയന്‍, എ.ജെ കുര്യന്‍, റെജി ഓലിക്കരോട്ട്, ജോബി കെ.വി, കലേഷ്,പ്രകാശ് ഗഗാറിന്‍, എന്നിവര്‍ പ്രസംഗിച്ചസംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.