മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ടക്കെതിരെയും വിവിധ സര്‍ക്കാര്‍ എജന്‍സികളെ ഉപയോഗിച്ച് ദേശിയ നേതാക്കളെ വേട്ടയാടുന്നതിനെതിരെയും ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മാനന്തവാടി പോസ്റ്റോഫിസിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവര്‍ ഒരു ഭാഗത്ത് രാജ്യത്തെ കൊള്ളയടിക്കുകയും മറുഭാഗത്ത് മതേതര ചേരിയിലെ നേതാക്കളെ വേട്ടയാടുകയുമാണ്.ഇതിനെ ഇന്ത്യയിലെ ജനാധിപത്യവിശ്വാസികള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെ.കെ.അബ്രഹാം പറഞ്ഞു. അഡ്വ:എന്‍.കെ.വര്‍ഗ്ഗിസ് അധ്യക്ഷനായിരുന്നു..പി.കെ.ജയലക്ഷ്മി, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, വി.വി. നാരായണവാര്യര്‍, ചിന്നമ്മ ജോസ്, എ.എം.നിശാന്ത്, പി.എം.ബെന്നി, ടി.എ.റെജി, ബൈജു തൊണ്ടര്‍നാട്, കമ്മനമോഹനന്‍, എം.ജി.ബിജു, എക്കണ്ടി മൊയ്തുട്ടി,എ.സുനില്‍,ജോര്‍ജ് പടക്കുട്ടില്‍,സണ്ണി ചാലിന്‍, പാറക്കല്‍ജോസ്, ബെന്നി പനമരം തുടങ്ങിയവര്‍ സംസാരിച്ചു.