മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാള്‍ പുതുക്കിപണിയാന്‍ നടപടിയില്ല

0

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാള്‍ പുതുക്കിപണിയാന്‍ നടപടിയില്ല.കമ്മ്യൂണിറ്റി ഹാളിനായി നീക്കിവെച്ച തുക വകമാറ്റി ചിലവഴിച്ചതായി പ്രതിപക്ഷമായ സി.പി.എം ആരോപിച്ചു.കമ്മ്യൂണിറ്റി ഹാള്‍ ഉപയോഗ ശൂന്യമായതോടെ നഗരസഭയ്ക്കും മറ്റ് സേവനങ്ങള്‍ക്കും സ്വകാര്യ ഓഡിറ്റോറിയങ്ങളെ ആശ്രയികേണ്ട അവസ്ഥയാണ്.പതിറ്റാണ്ടുകള്‍ പഴകമുള്ള കെട്ടിടം ഏതു സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലായിലാണ്. 1982-ല്‍ ശിലാസ്ഥാപനം നടത്തിയ 1984 – ല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഇ കെ നായനാര്‍ ആണ് ഉദ്ഘാടനം ചെയ്തത്. മാനന്തവാടി പഞ്ചായത്ത് മാറി നഗരസഭയായി മാറിയപ്പോള്‍ പുതിയ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.ടൗണ്‍ഹാള്‍ നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുകൊടുത്ത ഐ സി ബി നായിഡുവുമായുള്ള കേസും ഒത്തുതീര്‍പ്പാക്കാന്‍ ഇതുവരെയും കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നുമില്ല. അതുകൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്നില്ല.കേസ് ഒത്തുതീര്‍പ്പാക്കി ആധുനികരീതിയിലുള്ള ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കന്നമെന്ന ആവശ്യമാണ് ഉയരുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!