കളക്ടറേറ്റ് പടിക്കല്‍ പ്രതീകാത്മക ആത്മഹത്യാ സമരം നടത്തി

0

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ കമ്മറ്റി കളക്ടറേറ്റ് പടിക്കല്‍ പ്രതീകാത്മക ആത്മഹത്യാ സമരം നടത്തി. സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ എം.സി സെബാസ്റ്റ്യന്‍ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തെ ബാധിക്കുന്ന ബഫര്‍ സോണ്‍ പ്രശ്‌നം പരിഹരിക്കുക, ജപ്തി നടപടികളും സര്‍ഫാസി നടപടികളും നിര്‍ത്തിവെക്കുക, വന്യമൃഗ ശല്ല്യം മൂലം ജീവന്‍ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തോടൊപ്പം ജോലിയും നല്‍കുക, ലാന്റ് അക്വിസിഷന്‍ ആക്ട് പ്രകാരം വിളവ് നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡണ്ട് പി.ജെ. കുര്യന്‍ സമരത്തില്‍ അധ്യക്ഷനായിരുന്നു. പി.പ്രഭാകരന്‍ നായര്‍ , കെ.ജെ. സജീ, ഇ.എസ്. ജോണി, അഡ്വ. നാരായണന്‍, ഷാലിന്‍ ജോര്‍ജ്ജ്, കെ.പി. ബിനോയ്, ദേവദാസ് വാഴക്കണ്ടി, കെ.സി.മാണി, കെ. മനോജ്, കെ.ഡി. കുര്യന്‍, എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!