*അധ്യാപക നിയമനം*
വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്സ്, ഇക്കണോമിക്സ്, ജോഗ്രഫി, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് വിഷയങ്ങളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ജൂനിയര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വൊക്കേഷണല്‍ ടീച്ചര്‍ എന്നീ തസ്തികകളിലേക്കുമുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 18 രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും.ഫോണ്‍: 9846966391.
*റാങ്ക് ലിസ്റ്റ് റദ്ദാക്കി*
വയനാട് ജില്ലയിലെ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നം 194/2017) ഇന്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ തസ്തികയ്ക്കായി 2019 മാര്‍ച്ച് 20ന് നിലവില്‍ വന്ന 187/2019/ഡി.ഒ.ഡബ്ല്യു റാങ്ക് ലിസ്റ്റ് 2022 മാര്‍ച്ച് 19ന് അര്‍ദ്ധരാത്രിയോടെ 3 വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് 2022 മാര്‍ച്ച് 20 ന് റദ്ദ് ചെയ്തതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
*വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍*
മാനന്തവാടി ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍ കൂടിക്കാഴ്ച ജൂണ്‍ 21 ന് രവിലെ 11 നും, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ് ജൂണ്‍ 21 ഉച്ചയ്ക്ക് 2 നും അഭിമുഖം നടക്കും. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04935 295068.
*മരം ലേലം*
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍, അമ്പലവയലിന്റെ കീഴില്‍ വരുന്ന പഴൂര്‍-ചീരാല്‍-നമ്പ്യാര്‍ക്കുന്ന് റോഡില്‍ എച്ച്.പി ഗ്യാസ് ഗോഡൗണിനു സമീപം മുറിച്ചിട്ട അയനിമരവും, വടുവഞ്ചാല്‍ കൊളഗപ്പാറ റോഡിന്റെ വലതു വശത്തായി സ്ഥിതി ചെയ്യുന്ന കലയമരവും, ഒന്നേയാര്‍ ക്രിസ്ത്യന്‍പള്ളിക്ക് സമീപം റോഡിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന വീട്ടി വിറകും വടുവഞ്ചാല്‍ കൊളഗപ്പാറ റോഡില്‍ ഒന്നേയാറില്‍ റോഡിന്റെ ഇടതുവശത്തായി സെസൊസൈറ്റിക്ക് സമീപവും റോഡിന്റെ വലത്തു വശത്തായി ഒന്നേയാര്‍ ബസ് സ്റ്റോപ്പിന് സമീപവും നില്‍ക്കുന്ന കലയമരങ്ങളുടെ ശിഖരങ്ങളും ജൂണ്‍ 21 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 04936 261707.
*നാറ്റ്പാക് പരിശീലനം*
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ജൂണ്‍ 22, 23, 24 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471 2779200, 9074882080.
*ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു*
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ 2022-23 വര്‍ഷത്തക്ക് പുതുതായി തിരഞ്ഞെടുത്ത പാരാ ലീഗല്‍ വാളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ജില്ലാ കോടതിയില്‍ നടന്ന പരിപാടി ജില്ലാ സെഷന്‍ ജഡ്ജ് ജോണ്‍സന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വാളണ്ടിയര്‍മാര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ്, സര്‍ക്കാര്‍ സേവനങ്ങള്‍, കോടതി നടപടി ക്രമങ്ങള്‍, മോട്ടോര്‍ വാഹന നിയമങ്ങള്‍ എന്നിവയെക്കുറിച്ച് പരിശീലന ക്ലാസ് നടന്നു. പരിശീലനത്തില്‍ പങ്കെടുത്ത വാളണ്ടിയര്‍മാര്‍ക്ക് ഐ.ഡി കാര്‍ഡുക്കള്‍ വിതരണം ചെയ്തു. ഡി.എല്‍.എസ്.എ ജില്ലാ സെക്രട്ടറി സബ് ജഡ്ജ് സി. ഉബൈദുള്ള അധ്യക്ഷത വഹിച്ചു. എം.വി.ഐ വി. ഉമ്മര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉമ്മറലി പാറച്ചോടന്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധി അഡ്വ. പി. സുരേഷ്, ഫ്രണ്ടോഫീസ് കോഡിനേറ്റര്‍ മജേഷ് രാമന്‍ എന്നിവര്‍ സംസാരിച്ചു.
*സി-ഡിറ്റില്‍ നിയമനം*
കേരള സ്റ്റേറ്റ് ഐ.ടി മിഷനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി സി-ഡിറ്റ് നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി) സീനിയര്‍ പ്രോഗ്രാമര്‍ (ജാവ ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18ന് വൈകീട്ട് 5 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രമൃലലൃ.െരറശ.േീൃഴ ,
ംംം.രറശ.േീൃഴ സന്ദര്‍ശിക്കുക. ഫോണ്‍: 0491 2380910.
സെന്റര്‍ ഫോര്‍ ഡവലപ്പമെന്റ് ഇഫ് ഇമേജിങ് ടെക്നോളജി (സീ-ഡിറ്റ്) നടപ്പിലാക്കി വരുന്ന വിവിധ തരം പ്രൊജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യുഐ,യുഎക്സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികളില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.careers.cdit.org, www.cdit.org സന്ദര്‍സിക്കുക.
*സെമിനാര്‍*
കെല്‍ട്രോണ്‍ നോളജ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റും ജോലി സാധ്യതയും എന്ന വിഷയത്തില്‍ ജൂണ്‍ 18 ന് രാവിലെ 11.30 മുതല്‍ 1 വരെ സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സെമിനാര്‍ നടത്തും. ഫോണ്‍:7902281422, 8606446162
*അധ്യാപക നിയമനം*
അമ്പലവയലില്‍ ജി.വി.എച്ച്.എസ്. സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു .പ്ലസ് ടു വിഭാഗത്തില്‍ കെമിസ്ട്രി സീനിയര്‍, മലയാളം സിനീയര്‍, സോഷ്യോളജി ജൂനിയര്‍ എന്നീ തസ്തികയിലേക്ക് ജൂണ്‍ 21 രവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04396 260597.
*പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്*
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് ജൂണ്‍ 29 ന് രാവിലെ 11 ന് കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.