സംഘാടന മികവില്‍ വ്യത്യസ്ഥമായി കമ്പളക്കാട് യൂത്ത് വിംഗ് ജനറല്‍ബോഡി.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിഗ് യൂണിറ്റിന്റെ ജനറല്‍ബോഡി യോഗമാണ് സംഘാടന മികവില്‍ വേറിട്ട അനുഭവമായത്. സാധാരണ സംഘടനായോഗത്തേക്കാളുപരി പ്രത്യേക അടുക്കും ചിട്ടയും സ്വീകരിച്ച്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിലാണ് യൂണിറ്റ് അംഗങ്ങള്‍ എല്ലാവരും ഇരുന്നത്. ഈ വ്യത്യസ്ഥത, സംസ്ഥാന നേതാക്കളും യോഗത്തില്‍ എടുത്തു പറഞ്ഞത് ശ്രദ്ധേയമായി.
കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യൂത്ത് വിംഗ് ജനറല്‍ബോഡിയില്‍ നിലവിലെ ഭാരവാഹികളായ മുത്തലിബ് ലുലു (പ്രസിഡന്റ് ), ആഷിക് ബനാന (സെക്രട്ടറി), അസീസ് (ട്രഷറര്‍) തുടങ്ങിയവരെ വീണ്ടും യോഗം തിരഞ്ഞെടുത്തു. 15 അംഗ എക്‌സിക്യൂട്ടിവ് പാനലിനേയും യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു.
യൂത്ത് വിംഗ് ജനറല്‍ബോഡിയില്‍ വനിതാ വിംഗ് ഭാരവാഹികളേയും തിരഞ്ഞെടുത്തു. 13 അംഗ എക്‌സിക്യൂട്ടിവ് പാനലും, സ്വപ്ന (പ്രസിഡന്റ്), ജെസീല സജീര്‍ (സെക്രട്ടറി), രാജിമോള്‍ (ട്രഷറര്‍ ) തുടങ്ങിയവരേയും യോഗം തിരഞ്ഞെടുത്തു.
യൂത്ത് വിഗ് യൂണിറ്റിന്റെ ജനറല്‍ബോഡി യോഗം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് പ്രസിഡന്റ് ജോജിന്‍ ടി ജോയി ഉദ്ഘാടനം ചെയ്തു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് മുത്തലിബ് ലിച്ചി ചടങ്ങിന് അധ്യക്ഷനായി. സംഘടനാ യോഗത്തില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. താരീക് കടവന്‍, അസ്ലം ബാവ, പ.ടി. അഷറഫ്, വിനോദ് വാവാച്ചി, സന്തോഷ് എക്‌സല്‍, റഷീദ് . സി. തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.