ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ‘വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയുടെയും വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വരദൂര്‍ സാംസ്‌കാരിക നിലയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ അധ്യക്ഷയായിരുന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സര്‍വ്വയലന്‍സ് ഓഫീസര്‍ ഡോ. പി. ദിനീഷ്,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് ബാലന്‍ സി.സി തുടങ്ങിയവര്‍ സംസാരിച്ചു.