ബഫര്‍സോണ്‍ ആശങ്ക; ഡിവിഷന്‍ തലത്തില്‍ പദയാത്രക്കൊരുങ്ങി യുഡിഎഫ്

0

ബഫര്‍സോണ്‍ ആശങ്ക; സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ഡിവിഷന്‍ തലത്തില്‍ പദയാത്രക്കൊരുങ്ങി യുഡിഎഫ്. ബത്തേരിയില്‍ ചേര്‍ന്ന് യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. നാളെ ബത്തേരിയില്‍ നടക്കുന്ന ഉപവാസവും ബഹുജന റാലിയും വിജയിപ്പിക്കാനും തീരുമാനം.വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് യുഡിഎഫ് തീരുമാനം.
ബത്തേരി ടിപ്പുസുല്‍ത്താന്‍പ്ലയിസില്‍ ചേര്‍ന്ന നഗരസഭതല യുഡിഎഫ് നേതൃയോഗത്തില്‍ വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കി.

ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി ടിപ്പുസുല്‍ത്താന്‍പ്ലയിസില്‍ ചേര്‍ന്ന നഗരസഭതല യുഡിഎഫ് നേതൃയോഗത്തില്‍ വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കി. നാളെ രാവിലെ മുതല്‍ വൈകിട്ട് വരെ സ്വതന്ത്രമൈതാനിയില്‍ നടത്താന്‍ നിശ്ചിയിച്ചിരിക്കുന്ന സമരവും തുടര്‍ന്ന് നടക്കുന്ന ബഹുജന റാലിയും വിജിയിപ്പിക്കാനും തീരുമാനിച്ചു. കൂടാതെ ഈ വിഷയത്തില്‍ വരും ദിവസങ്ങളില്‍ നഗരസഭയിലെ 35 ഡിവിഷനുകളിലും പദയാത്രനടത്താനും യോഗത്തില്‍ തീരുമാനിച്ചു. വിഷയത്തില്‍ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരാന്‍തന്നെയാണ് യുഡിഎഫ് തീരുമാനം. നേതൃസംഗമം ടി മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. കെ നൂറുദ്ദീന്‍ അധ്യക്ഷനായി. എന്‍ എം വിജയന്‍, പി പി അയ്യൂബ്, അഡ്വ. സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂര്‍, ഷബീര്‍ അഹമ്മദ്, പി പ്രഭാകരന്‍ നായര്‍, വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!