രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 100 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ടിപിആര്‍ 2.26 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.തുടര്‍ച്ചയായ 2ാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് ഏഴായിരത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞദിവസം 7240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 36,267 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്കില്‍ വന്‍ വര്‍ധനവുണ്ടാകുന്നത്.