പാമ്പ് ഭീതിയില്‍ പ്രവര്‍ത്തനം നിലച്ച് ആരോഗ്യകേന്ദ്രം

0

 

നെന്മേനി പുത്തന്‍കുന്ന് ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് പാമ്പ് ഭീതി കാരണം നിലച്ചത്.കഴിഞ്ഞ പത്ത് മാസക്കാലമായി ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ തറയിലും കോമ്പൗണ്ടിലും മൂര്‍ഖന്‍പാമ്പുകളെ സ്ഥിരമായി കാണുന്നതാണ് കാരണം.വനംവകുപ്പ്് രണ്ട് പാമ്പുകളെ തറക്കടിയില്‍ നിന്നും പിടികൂടിയിരുന്നു.പാമ്പുകള്‍ തറയിലും കോമ്പൗണ്ടിലും ഉള്ളതിനാല്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറാനാണ് നീക്കം. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പാമ്പ് ഭീതികാരണം നിലച്ചത് പ്രദേശവാസികള്‍ക്കടക്കം ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാമ്പുകളെ പിടികൂടി നീക്കം ചെയ്യാനും, കെട്ടിടത്തിന്റെ തറയിലും, ചുറ്റുമതിലിലുമുള്ള മാളങ്ങള്‍ അടക്കാനും നടപടിവേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!