നല്ല കുടുംബാന്തരീക്ഷമുണ്ടെങ്കില്‍ മാത്രമെ നല്ല തലമുറയും വളര്‍ന്നു വരികയുള്ളൂ എന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.കാക്കവയലില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാകുന്ന നല്ല നാളുകളുടെ,പ്രതീക്ഷയുമായാണ് കാക്കവയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പ്രവേശനോല്‍സവം വിത്യസ്ഥ പരിപാടികളോടെ ആഘോഷമായി നടത്തിയത്.ഗോത്ര വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ വിവിധ പരിപാടികളും, ഗായിക അനുശ്രീ അനിന്റെ ഗാനവും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.
വിദ്യാര്‍ത്ഥികളെ അറിഞ്ഞ് വാര്‍ത്തെടുക്കാന്‍ കഴിയാത്തതാണ് മികച്ച തലമുറയെ നഷ്ടപ്പെടുത്തുന്നതെന്നും മന്ത്രി. നല്ല കുടുംബാന്തരീക്ഷത്തില്‍ വളരുന്ന മക്കള്‍ മികച്ച വിദ്യാര്‍ത്ഥികളാകുന്നതോടൊപ്പം നാടിനും വീടിനും ഗുണകരമായ തലമുറയായി വളരുമെന്നും മന്ത്രി പറഞ്ഞു.