ചെറുകര ലൈബ്രറിക്ക് ഫർണിച്ചർ കൈമാറി
ചെറുകരഃ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരപുര പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകര റിനൈസൻസ് ലൈബ്രറിക്ക് അനുവദിച്ച ഫർണിച്ചർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഭാരവാഹികൾക്ക് കൈമാറി.
ലൈബ്രറിയിൽ വെച്ച് നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഷിബി എം ജെ, കെ പ്രമരാജ്, എം വി ജോസ്, ഷൈബി.എം,ഇ.സുധാകരൻഎന്നിവർ സംസാരിച്ചു.