പി.വി വര്‍ഗ്ഗീസ് വൈദ്യര്‍ക്ക് സ്മൃതി മണ്ഡപമൊരുക്കി സി.പി.ഐ.എം കൃഷ്ണഗിരി ലോക്കല്‍ കമ്മറ്റി ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വയനാടന്‍ ജനതക്കായി പ്രവര്‍ത്തിച്ച നേതാവിന് മൈലമ്പാടി ഒന്നാം മൈലിലാണ് സ്മൃതി മണ്ഡപം ഉയര്‍ന്നത്. മൂവാറ്റുപുഴ കുന്നയ്ക്കലില്‍ നിന്നും 1950 ജനുവരിയിലാണ് വര്‍ഗ്ഗീസ് വൈദ്യര്‍ വയനാട് ജില്ലയിലേക്ക് കുടിയേറുന്നത്. വയനാട് താലൂക്ക് റവന്യൂ ലാന്റ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു കൊണ്ടായിരുന്നു പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും ഭാഗമായി പ്രവൃത്തിച്ചു. വയനാട് ജില്ല രൂപീകരണത്തിന് മുന്നേ കര്‍ഷക സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമായും, തെക്കേ വയനാട് താലൂക്ക് സെക്രട്ടറി, സി.പി.ഐ എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം തുടങ്ങി പാര്‍ട്ടിയില്‍ ജില്ലയുടെ അമരക്കാരനായും പ്രവര്‍ത്തിച്ചു. ബ്രഹ്‌മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ വര്‍ഗ്ഗീസ് വൈദ്യര്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ജില്ലാ ബാങ്ക് ഡയറക്ടര്‍, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം, നിയമസഭാ അംഗം തുടങ്ങി വിവിധ ചുമതലകളിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി.2012 സെപ്റ്റംബര്‍ 15നാണ് വര്‍ഗ്ഗീസ് വൈദ്യര്‍ മരണപ്പെടുന്നത് തുടര്‍ന്ന് നിരവധി അനുസ്മരണ പരിപാടികള്‍ നടത്തി വരുന്നതിനിടെയാണ് വര്‍ഗീസ് വൈദ്യരുടെ കുടുംബം നല്‍കിയ ഭൂമിയില്‍ ലോക്കല്‍ കമ്മറ്റി സ്മൃതി സ്മൃതിമണ്ഡപം ഉയര്‍ത്തിയത്.സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.