യുവജാഗ്രത റാലി
മുസ്ലീം യൂത്ത് ലീഗ് മാനന്തവാടിയില്‍ യുവജാഗ്രത റാലി നടത്തി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയതയെ താലോലിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെതെന്ന് ഫൈസല്‍ ബാബു പറഞ്ഞു. കെ.എസ്.ഇ.ബി.ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി മുനിസിപ്പല്‍ ബസ്റ്റാന്റ് വഴി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷനായിരുന്നു.പി.ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി നവാസ്,ജനറല്‍ സെക്രട്ടറി ഹാരിഫ് സി.കെ, ജില്ലാ ലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു.