ഗോത്ര കോളനികളില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്ന തരത്തില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഇറക്കിയ ഉത്തരവിനെതിരെയാണ് ശക്തമായ പ്രതിഷേധം. കോളനികളിലെ സന്ദര്‍ശനം, വിവര ശേഖരണം, ദൃശ്യങ്ങള്‍ ചിത്രീകരിക്കല്‍ എന്നിവയ്ക്ക് വകുപ്പിന്റെ അനുമതി വേണമെന്നാണ് ഉത്തരവ്. വകുപ്പിന്റെ ഉത്തരവ് കോളനികളിലെ പ്രശ്നങ്ങള്‍ മൂടിവെക്കാനാണന്നും മാധ്യമങ്ങളുടെ ഇടപെടലുകളെ വരെ ഗുരുതരമായി ബാധിക്കുമെന്നും ആക്ഷേപം.
പല കോളനികളുടെയും ശോചനീയാവസ്ഥ ഇത്തരത്തിലുള്ള ഇടപെടലുകള്‍ കാരണമാണ് പുറം ലോകവും ബന്ധപ്പെട്ട വകുപ്പ് തന്നെയും അറിയുന്നത്. കോളനി സന്ദര്‍ശനത്തിന് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാണ് നിലവില്‍ ആവശ്യം ഉയരുന്നത്. 14 ദിവസം മുമ്പ് ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവ് വാങ്ങി വേണം കോളനി സന്ദര്‍ശനം എന്നുമാണ് ഉത്തരവ്.