വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നു
വെള്ളമുണ്ടയിലെ മംഗലശ്ശേരി മലയില്‍ പിലാച്ചാല്‍, എച്ചി കൊല്ലി, പ്രദേശങ്ങളിലെ ആളുകളുടെവര്‍ഷങ്ങളായുള്ള പ്രശ്നമായിരുന്നു തകര്‍ന്നു കിടന്ന റോഡിലൂടെയുള്ള യാത്ര.കാല്‍നടപോലും ദുഷ്‌കരമായ അവസ്ഥ നിരവധി തവണ വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വാര്‍ത്തകളുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് 15 ലക്ഷവും, ഗ്രാമപഞ്ചായത്ത് 12 ലക്ഷ്യവും മുടക്കി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഇപ്പോള്‍ പൂര്‍ത്തീകരിച്ചു. എംഎല്‍എ ഫണ്ട് 30 ലക്ഷം മുടക്കിയുള്ള ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി. ഇപ്പോള്‍ പുരോഗമിക്കുകയാണ്. തൊട്ടടുത്ത ദിവസം തന്നെ ഈ റോഡിന്റെ പണിയും പൂര്‍ത്തീകരിക്കും. ഇതോടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാകുന്നത്.