അരീക്കര കോളനിയില്‍ കിണര്‍ ഇല്ല; കുടിവെള്ളത്തിന് ബുദ്ധിമുട്ടി കോളനിക്കാര്‍
വെള്ളമുണ്ട അരീക്കര കോളനിക്കാര്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു.സ്വകാര്യവ്യക്തികളുടെ വീടുകളിലെ കിണറുകളില്‍ നിന്നാണ് ഭക്ഷണം പാകം ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉള്ള വെള്ളം ഇവര്‍ ശേഖരിക്കുന്നത്.വെള്ളം എടുക്കുന്നതില്‍ ആര്‍ക്കും പരാതി ഇല്ലെങ്കിലും കടുത്ത വേനല്‍ വന്നാല്‍ ഇവരും ദുരിതത്തിലാക്കുന്ന അവസ്ഥയാണ്. വെള്ളമുണ്ട പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള കോളനികളില്‍ ഒന്നാണ് അരീക്കര കോളനി.ഇപ്പോഴും വാഗ്ദാനങ്ങളില്‍ മാത്രം കിണറിനെ ഒതുക്കി നിര്‍ത്തിയതാണ് ഈ അവസ്ഥയ്ക്ക് കാരണം. സ്ഥലം ഉണ്ടായിട്ടും. കിണര്‍ കുഴിച്ച് കുടിവെള്ള സൗകര്യത്തിനായി ഉള്ള മാര്‍ഗം ഇവര്‍ക്ക് കണ്ടെത്തി കൊടുക്കാത്തത്.. ഇവരോടുള്ള അനീതിയാണ്.ആദിവാസി ക്ഷേമത്തിനായി പല പദ്ധതികളും ഉണ്ടെങ്കിലും. ഇത് കൃത്യമായി നടപ്പാക്കുന്നതിനുള്ള പരാജയമാണ്. ഇവിടെ എടുത്തു കാണിക്കുന്നത്. അരീക്കര കോളനിക്ക്. തൊട്ടടുത്തു തന്നെയുള്ള. പിലാ ച്ചാല്‍ കോളനിയിലും സ്ഥിതി ഇതുതന്നെയാണ്. ഇവിടെ കിണര്‍ കുഴിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും. മോട്ടോറും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാത്തതിനാല്‍ ഇവര്‍ക്കും കുടിവെള്ളത്തിനായി ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്. മഴക്കാലത്തും വേനല്‍ക്കാലത്തും. കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ് ഇപ്പോള്‍ കോളനിക്കാര്‍ക്ക്.