വെള്ളമുണ്ട-മുണ്ടക്കല്‍ കോളനിയില്‍ തുടര്‍ച്ചയായി 4 മരണങ്ങള്‍ ഉത്തരം കിട്ടാതെ ആരോഗ്യ വകുപ്പ്
വെള്ളമുണ്ടയിലെ മാത്യകാ കോളനിയായ മുണ്ടക്കല്‍ പണിയ കോളനിയില്‍ ഒരു കുടുംബത്തിലെ സഹോദരങ്ങള്‍ ഇടവേളകളില്‍ മരിച്ചത് ആശങ്കയുണ്ടാക്കുന്നു. വിനീത് (17)മീന (20),സനല്‍(16),ഇവരുടെ മുത്തശി പാറുവുമാണ് മരിച്ചത്. 4 മരണം സംഭ വിച്ചിട്ടും മരണകാരണം കണ്ടെത്താനായിട്ടില്ല. അ സ്വഭാവിക മരണങ്ങള്‍ സംഭവിച്ചിട്ടും ആരോഗ്യവ കുപ്പ് അധിക്യതര്‍ വ്യക്തമായൊരു ഉത്തരം നല്‍ കുന്നില്ല. പോലീസിന്റ രഹസ്യാന്വേഷണ വിഭാഗം ക്യത്യമായി പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ട്രൈബല്‍ വകുപ്പും മൗനം പാലിക്കുകയാണ്.