സമഗ്രവും സുസ്ഥിരവുമായ വികസനം എങ്ങനെ നടപ്പിലാക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും,ഭൂമിക്കൊരു തണൽ ആശമാർക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നടത്തി.ഗോത്ര വിഭാഗക്കാരെ തേടിചെന്ന് രോഗങ്ങൾ കണ്ടെത്തി ചികിൽസ നൽകുന്ന പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് വയനാട്ടിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ജനപ്രതിനിധികളും വിവിധ രാഷ്ട്രിയകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.