ആരോഗ്യമേഖലയിൽ വയനാടിന് പ്രത്രേക ശ്രദ്ധ്ര സർക്കാർ നൽകാറുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച മലിനജല സംസ്‌കരണ പ്ലാന്റ് (എസ്.ടി.പി.) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, നഗരസഭാ ചെയർമാൻ ടി.കെ. രമേഷ്, അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, ഡി.എം.ഒ. ഡോ.കെ. സക്കീന, ആശുപത്രി സൂപ്രണ്ട് ഡോ.എസ്. സേതുലക്ഷ്മി, അനീഷ് ബി.നായർ, അമ്പിളി സുധി, ബി.കെ. ശ്രീലത തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ആശുപത്രിവളപ്പിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തികളും മറ്റു സൗകര്യങ്ങളും വിലയിരുത്തി. ഒരു കോടി രൂപ ചെലവിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ശുചിത്വമിഷനും ചേർന്നാണ് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.