ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങി
മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ശതാബ്ദി ആഘോഷങ്ങള്‍് മാനന്തവാടിയില്‍ തുടങ്ങി.സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മാത്യുസ് മോര്‍ അന്തിമോസ് മെത്രാപോലീത്ത അധ്യക്ഷനായിരുന്നു.പൗലോസ് മോര്‍ ഐറ നിയോസ് മെത്രാപോലീത്ത,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ് പി പ്രിന്‍സ് അബ്രഹാം, ഫാ: മത്തായി അതിരമ്പുഴ, ഫാ: ജോര്‍ജ്ജ്, ഫാ: അനില്‍, ഫാ: കുര്യാക്കോസ്, ഡോ: അനുമോള്‍ വി പി, കെ ജെ ബെന്നി, ഷാജി മൂത്താശ്ശേരിയില്‍, എം ജെ മാര്‍ക്കോസ്, കെ എം ഷിനോജ്, ടി വി സന്തോഷ് എന്നിവര്‍ സംസാരിച്ചു.