നാട്യ മികവില്‍ വൈഷ്ണവി മനോജ്

0

നാട്യ മികവില്‍ രണ്ടാം തവണയും സംസ്ഥാനതല കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വൈഷണവി മനോജ്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഇനങ്ങളില്‍ ഓട്ടംതുള്ളല്‍, കേരള നടനം, മോഹിനിയാട്ടം എന്നീ ഇനങ്ങളിലാണ് ഇത്തവണയും മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസിലെ പത്താംതരം വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി മനോജ് എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓട്ടംതുള്ളല്‍ പ്രഭാകരന്‍ പുന്നശ്ശേരിയുടെയും കേരള നടനവും മോഹിനിയാട്ടവും സാബു തൃശിലേരിയുടെയും കീഴിലാണ് അഭ്യസിച്ചത്. മാനന്തവാടി സ്വദേശികളായ മനോജ് – സുനിത ദമ്പതികളുടെ മകളാണ് ഈ മിടുക്കി.

Leave A Reply

Your email address will not be published.

error: Content is protected !!