തോല്‍പ്പെട്ടിയില്‍ തെരുവ് നായയുടെ ആക്രമണം
ഒരാഴ്ചത്തെഇടവേളയ്ക്കു ശേഷം വീണ്ടും തോല്‍പ്പെട്ടിയില്‍ തെരുവ് നായയുടെ ആക്രമണം.നായയുടെ ആക്രമത്തില്‍ വയോധികനും വിദ്യാര്‍ത്ഥിക്കും ഗുരുതര പരിക്ക്
കഴിഞ്ഞ ദിവസം തോല്‍പ്പെട്ടിയിലെ ഗുമ്മട്ടികട നടത്തുന്ന ഇബ്രാഹിം (70) വെള്ളറ കോളനിയിലെ ബാബുവിന്റെയും ശാന്തയുടെയും മകന്‍ മനു (14) എന്നിവരെതെരുവുനായ മാരകമായിപരിക്കേല്‍പ്പിച്ചു. പ്രദേശത്ത് തെരുവു നായകള്‍ വീടുകയറി തുടര്‍ച്ചയായി ആക്രമണം നടത്തിയിട്ടും നായയെ പിടികൂടുവാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തോല്‍പ്പെട്ടി പ്രദേശങ്ങളില്‍ വ്യാപകമായ അറവു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ് തെരുവുനായകള്‍ പെരുകുവാന്‍ കാരണം. അറവ് മാലിന്യങ്ങളുടെ ഭക്ഷിക്കുന്നത് മൂലം ചോരയുടെ രുചി അറിഞ്ഞത്‌കൊണ്ടാണ് നായകള്‍ മനുഷ്യരെ മനുഷ്യരെ ആക്രമിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
രൂക്ഷമായ തെരുവുനായ ആക്രമണം തടയാന്‍ വന്ധികരണവും, അറവ് മാലിന്യ നിക്ഷേപം തടയാനുള്ള സാഹചര്യവും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.