വാര്‍ഷികാഘോഷങ്ങള്‍ മെയ് 22ന്
യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്‌കൂള്‍ എം.ജെ. എസ്.എസ് എയുടെ 100-ാം വാര്‍ഷിക ആഘോഷങ്ങള്‍ മാനന്തവാടിയില്‍ മെയ് 22 ന് നടക്കും. ആഘോഷപരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മെയ് 22ന് രാവിലെ 11 മണി മുതല്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി അങ്കണത്തിലാണ് വടക്കന്‍ മേഖലാ ആഘോഷം. പരിപാടിയുടെ ഭാഗമായുള്ള ഗ്ലോറിയ 1920-2022 കലാ വിരുന്ന് പ്രശസ്ത ബാലതാരം ഡാവിയ മേരി ബെന്‍ ഉദ്ഘാടനം ചെയ്യും.പൊതു സമ്മേളനം വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കല ഉത്സവ് 2021 – തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ ഇനത്തിലെ ദേശീയ ജേതാവ് കുമാരി ബെനീറ്റാ വര്‍ഗീസിനെ ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍.എ ആദരിക്കുകയും ചെയ്യും. ജ്യോതിര്‍ഗമയ നേത്രദാന അവയവ ദാന സമ്മതപത്രം ഓ. ആര്‍. കേളു എം.എല്‍.എ ഏറ്റുവാങ്ങും.
എം.ജെ.എസ്.എസ്.എ ചാരിറ്റി വിതരണ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. എം.ജെ.എസ്.എസ്.എ പ്രസിഡന്റ് ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന് കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോര്‍ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണവും കണ്ണൂര്‍ റൂറല്‍ അഡീഷനല്‍ എസ്പി. പ്രിന്‍സ് അബ്രാഹാം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.വാഹന പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍ പറഞ്ഞു.ഫാ.എല്‍ദോ മനയത്ത്, പി.എഫ് തങ്കച്ചന്‍, കെ.എം.ഷിനോജ്, പള്ളി ട്രസ്റ്റി ഷാജി മൂത്താശേരിയില്‍, സെക്രട്ടറി കുര്യാക്കോസ് വലിയ പറമ്പില്‍ , ജോയിന്റ് സെക്രട്ടറി റോയി പോള്‍ പടിക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.